കോടികൾനിക്ഷേപം വാങ്ങി വഞ്ചിച്ച കണ്ണൂർ മർച്ചൻ്റ് ചേമ്പർ സ്ഥാപനത്തിലെ 4 പേർക്കെതിരെ കേസ്

Kannadiparamba online news
Screenshot

കണ്ണൂർ: ഉയർന്ന പലിശ വാഗ്ദാനം നൽകി സ്ഥിര നിക്ഷേപവും ചിട്ടിയിലുമായി കോടി കൾ കൈപ്പറ്റിയ ശേഷം വഞ്ചിച്ചുവെന്ന മൂന്നു പരാതിയിൽ ധനകാര്യ സ്ഥാപനത്തിലെ നാലുപേർക്കെതിരെ കേസെടുത്തു. കുത്തുപറമ്പ നിർമ്മലഗിരിയിലെ കെ.ജെ. സെലീനാ മ്മയുടെ (66) പരാതിയിൽ കണ്ണൂർ ബെല്ലാർഡ് റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ മർച്ചൻ്റ്സ് ചേമ്പറിലെ സെക്രട്ടറി മുഹമ്മദ് അൻവർ, ട്രഷറർ ഐ.എംഹാരിസ്, ജീവനക്കാരികളായ സിന്ധു, ധന്യ എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. പരാതിക്കാരിയിൽ നിന്നുംസ്ഥിര നിക്ഷേപത്തിന് 18 ശതമാനം മുതൽ 20 ശതമാനം വരെ പലിശ വാഗ്ദാനം നൽകി 2024 ജൂലായ് 24നു മൂന്ന് ലക്ഷവും 2024 ആഗസ്ത് 29ന് രണ്ട് ലക്ഷവും കൈപ്പറ്റുകയും പരാതിക്കാരിയുടെയും മകൻ്റെയും ഭാര്യയുടെയുടെയും പേരിലുമായി 50,000 രൂപവീതമുള്ള മൂന്നു ചിട്ടികളിലായി 1, 38,000 രൂപയും കൈപ്പറ്റിയ ശേഷം പണമോ വാഗ്ദാനം നൽകിയ പലിശയോ നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

കണ്ണൂർ മരക്കാർക്കണ്ടിയിൽ താമസിക്കുന്ന വട്ടക്കുന്നേൽ ഹൗസിൽ ലിസാമ്മാ കുര്യാക്കോസിൻ്റെ പരാതിയിലാണ് മറ്റൊരു കേസ്. 2023 എപ്രിൽ മാസം പരാതിക്കാരിയുടെയുടെയും മക്കളുടെയും മകളുടെ ഭർത്താവിൻ്റെ പേരിലുമായി അഞ്ച് ചിട്ടികളിൽച്ചേർന്ന് 1,45,000 രൂപയും 2024 മെയ് 23 ന് മൂന്ന് ലക്ഷ വും 30 ന് 4,80,000 രൂപയും പരാതിക്കാരിയിൽ നിന്നും 4, 80,000 ,2024 ജൂൺ 21 ന് മകനിൽ നിന്നുംഅഞ്ച് ലക്ഷവും 2025 ജനുവരി 28ന് പരാതിക്കാരി യുടെ മക്കളുടെ പേരിൽ ഒമ്പത് ലക്ഷവും ഉൾപ്പെടെ 2,18,0000രൂപ സ്ഥിരം നിക്ഷേപമായി കൈപ്പറ്റിയ ശേഷം പണമോ ലാഭമോ നൽകാതെ വഞ്ചിച്ചതിനും സ്ഥാപനത്തിലെ നാലുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

കണ്ണൂർ മരക്കാർക്കണ്ടിയിലെ തെൽമ ഫർണ്ണാണ്ടസിൻ്റെ (68) പരാതിയിലാണ് മൂന്നാമത്തെ കേസ്. പരാതിക്കാരിയിൽ നിന്നും ഉയർന്ന പലിശ വാഗ്ദാനം നൽകി പ്രതികൾ 2024 ജനുവരി 19 ന് 5 ലക്ഷ വും 2024 ഏപ്രിൽ 15 ന് ലക്ഷവും 25 ന് നാല് ലക്ഷവും 2025 ഫെബ്രവരി ഒന്നിന് 1000000 രൂപയും 2024 എപ്രിൽ 25 ന് നാല് ലക്ഷവും 2024 ഏപ്രിൽ 20ന് മകളുടെ പേരിൽ 10 ലക്ഷവും സ്ഥിരനിക്ഷേപമായി കൈപ്പറ്റുകയും 2024 മെയ് 20 മുതൽ പരാതിക്കാരിയുടെയുടെയും മകളുടെയും പേരിൽചിട്ടികളിലായി 30, 000 കൈപ്പറ്റിയതിൽ ബാക്കി തരാനുള്ള 1, 94,5440 രൂപയോ വാഗ്ദാനം നൽകിയ പലിശയോ നൽകാതെ 4 പ്രതികളും ച്ചേർന്ന് വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!