വളപട്ടണം: അക്രമസംഭവത്തിന്റെ വൈരാഗ്യത്തിൽ വീട്ടുപറമ്പിൽ അതിക്രമിച്ചുകയറി വളർത്തുപ്രാവുകളെ കൂട്ടത്തോടെ വെട്ടിക്കൊന്നു. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് മീൻകുന്ന് വലിയപറമ്പിലാണ് ഈ കൊടുംക്രൂരത നടന്നത്. സി. അനുരാഗിൻ്റെ (23) വീട്ടിലെ പ്രാവുകളെയാണ് അക്രമിസംഘം കൊന്നൊടുക്കിയത്. ഇന്ന് പുലർച്ചെയാണ് സംഭവം.
വീടിൻ്റെ പിറകിലെ വലിയ കൂടുകളിൽ 50-ഓളം പ്രാവുകളെയാണ് വളർത്തിയിരുന്നത്. ഇതിൽ 30-ഓളം പ്രാവുകളെയാണ് അക്രമി സംഘം വെട്ടിക്കൊന്നത്. വീടിന് ഗെയിറ്റില്ലാത്തത് അക്രമികൾക്ക് പറമ്പിൽ എളുപ്പത്തിൽ കടക്കാനും കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാനും സഹായകമായി. രാവിലെ 8 മണിയോടെയാണ് പ്രാണൻ പിടഞ്ഞ് ചിതറിക്കിടക്കുന്ന പ്രാവുകളെ വീട്ടുകാർ കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടൻ തന്നെ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അഞ്ചോളം പേരടങ്ങുന്ന സംഘമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

