ട്രെയിനിൽ സ്ഥിരം മോഷണം: യുവാവ് അറസ്റ്റിൽ

Kannadiparamba online news
Screenshot

തലശേരി : ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫിൽ (23) ആണ് പിടിയിലായത്. എറണാകുളം-നിസാമുദ്ധീൻ എക്സ്പ്രസിൽ നിന്ന് ലാപ്ടോപ് ഉൾപ്പെടെയുള്ള ബാഗ് മോഷ്ടിച്ചതിനും പുതുച്ചേരി-മംഗലാപുരം എക്സ്പ്രസിൻ്റെ ജനറൽ കോച്ചിലുണ്ടായിരുന്ന യാത്രക്കാരൻ്റെ ലാപ്ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ചതിനുമാണ് അറസ്റ്റിലായത്. കാരയ്ക്കൽ-എറണകുളം എക്സ്പ്രസിൽ യാത്രക്കാരൻ്റെ ഐഫോൺ മോഷ്ടിച്ചതിനും ട്രെയിൻ യാത്രയ്ക്കിടെ ഫോൺ സംസാരിക്കാനായി വാങ്ങിയ ശേഷം കടന്നുകളഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ട്.ഐഫോണും മറ്റൊരു ഫോണും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലാപ്ടോപ് കൂടി ഇനി കണ്ടെത്താനുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഫോർട്ട് കൊച്ചി എന്നിവിടങ്ങിളിൽ ഇയാളുടെപേരിൽ കേസുകളുണ്ട്. കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!