ഇന്ത്യയിലെ ആദ്യത്തെ കാഴ്ചപരിമിതിയുള്ള ന്യായാധിപ; താന്യ നാഥനെ ആദരിച്ച് ചോയിച്ചേരി ഫ്രണ്ട്സ് ക്ലബ്ബ്

Anees kannadiparamba

ചോയിച്ചേരി: കാഴ്ചപരിമിതി വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യ ന്യായാധിപയായി ജുഡീഷ്യൽ ചരിത്രത്തിൽ ഇടം നേടിയ താന്യ നാഥനെ ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന് രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ താന്യ നാഥന് വലിയ സ്വീകരണമാണ് ക്ലബ്ബ് നൽകിയത്.

ക്ലബ്ബ് പ്രസിഡണ്ട് കനകാലയം സുരേഷിന്റെ നേതൃത്വത്തിൽ താന്യ നാഥനെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. ചടങ്ങിൽ ക്ലബ്ബ് സിക്രട്ടറി പുരുഷോത്തമൻ ചെറുവാക്കര, ജോയിന്റ് സിക്രട്ടറി രമേശൻ ചെറുവാക്കര, മെമ്പർമാരായ ശ്രീധരൻ, സജിത്ത്, ഉത്തമൻ, രാജേഷ്, ശ്രീരാഗ് എന്നിവരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!