കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോർപ്പറേഷൻ പരിധിയിലെ ഗുണഭോക്താക്കൾക്കായി സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന പരിപാടി മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയ സംരംഭകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് വ്യവസായ വികസന ഓഫീസർ ഷൈജു പി. ക്ലാസുകൾക്ക് നേതൃത്വം നൽകി.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, അഡ്വ. സോനാ ജയറാം, റിഷാൻ താണ, കൗൺസിലർ ബിസ്മില്ലാ ബീവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർ സിറാജ് എസ്.എ.പി സ്വാഗതവും ബി.ഡി.എസ്.പി സജിൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

