വാഹനാപകടം പ്രവാസി മരിച്ചു

Kannadiparamba online news
Screenshot

പയ്യന്നൂർ: ദേശീയ പാതയിൽ പെരുമ്പ ബൈപാസിന് സമീപം ആറുവാഹനങ്ങൾ തമ്മിൽ ഇടിച്ച് അപകടം ബൈക്ക് യാത്രികനായ പ്രവാസി മരിച്ചു. സൗദിയിൽ നിന്നും ദിവസങ്ങൾക്കു മുമ്പ് നാട്ടിലെത്തിയതായിനേരി പള്ളി ഹാജി റോഡിന് സമീപം താമസിക്കുന്ന എം.പി. കാസിം(49) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം .എ.കെ. അഹമ്മദിൻ്റെയും എം പി സഫിയയുടെയും മകനാണ്. ഭാര്യ :എം. റസീന . മക്കൾ: എം. അഹമ്മദ്, മുഹമ്മദ് റാസി . സഹോദരങ്ങൾ: അഷറഫ്, റഹ്മത്ത്, സൽമത്ത്, നുസ്രത്ത്, ഫൗസിയ .
നാഷണൽ പെർമിറ്റ് ലോറിയും ടിപ്പറും കാറും മൂന്ന് ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കാസിമിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!