കുന്നുംക്കൈ കിഴക്കേ മൊട്ടയിൽ 390 സെ.മി. നീളവും 40 ഓളം ശിഖരങ്ങളുമുള്ള കഞ്ചാവ് ചെടി എക്സൈസ് സംഘം പിടികൂടി

Kannadiparamba online news

കണ്ണൂർ : രഹസ്യമായി നട്ടുവളർത്തിയ 390 സെ.മീറ്റർ നീളവും 40 ഓളം ശിഖരങ്ങളുമുള്ളവൻ കഞ്ചാവുചെടി എക്സൈസ് സംഘം പിടികൂടി. ചിറക്കൽ കുന്നുംക്കൈ കിഴക്കേ മൊട്ടയിൽ വെച്ചാണ്
എക്സ്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ജലീഷ്, ബിനീഷ് എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയ് യുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. 390 സെ.മീ നീളമുള്ളതും 40 ഓളം ശിഖിരങ്ങളുള്ളതുമായ വൻ കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ്‌ എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാനിൽകുമാർ സി പി, അസിസ്റ്റന്റ്‌ എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സന്തോഷ്‌ എം കെ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സജിത്ത് എം, സിവിൽ എക്സ്സൈസ് ഓഫീസർമാരായ മുഹമ്മദ്‌ ബഷീർ സി വി, നിഖിൽ പി പി എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!