നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ സ്വദേശി അമൽരാജിനെ (28) കാപ്പ ചുമത്തി ജയിലിലടച്ചു.
കണ്ണവം സലാവുദ്ദീൻ വധക്കേസിലെ പ്രതിയും മറ്റു നരഹത്യ ശ്രമ കേസുകളിലും, കൂടാതെ മാരകായുധങ്ങൾ കൈവശം വെച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനസമാധാനത്തിന് ഭംഗം വരുത്തിയത് ഉൾപ്പെടെ അഞ്ചോളം കേസുകളിലും പ്രതിയുമാണ് അമൽരാജ്.
കണ്ണൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐ.പി.എസ്-ന്റെ നിർദ്ദേശപ്രകാരം കണ്ണവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് പി.ബിയുടെ നേതൃത്വത്തിൽ 16/02/2026 തീയതി അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

