ആശുപത്രിയിൽ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; ഡോക്ടർക്ക് തടവും പിഴയും

Kannadiparamba online news
Screenshot

തലശ്ശേരി: ആശുപത്രിയിൽ സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തലശ്ശേരിയിൽ ഡോക്ടർക്ക് ആറു മാസം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ ഡോ. എം.കെ. സന്തോഷിനെയാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടറായി ജോലി ചെയ്യുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഇവിടെ വെച്ചാണ് ഇയാൾ സഹപ്രവർത്തകയായ യുവതിയെ ഉപദ്രവിച്ചതെന്ന പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തത്. അന്ന് ഈ വിഷയം പുറത്തുവന്നതോടെ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുകയും വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ ഡോക്ടർക്ക് മർദനമേൽക്കുന്ന സ്ഥിതിയുമുണ്ടായി. 248(2), 354, 354(A) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!