തളിപ്പറമ്പ്: പള്ളിയിലെ ഉസ്താദിൻ്റെ മുറി കുത്തിതുറന്ന് മോഷണം, മുറ്റത്തെ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. ആന്തൂർ കോൾ മൊട്ടയിലെ ജുമാമസ്ജിദിൻ്റെ ഭണ്ഡാരം കുത്തിതുറന്ന മോഷ്ടാവ് പണം കവർന്നു
നോമ്പുകാലമായതിനാൽ ഇന്ന് പുലർച്ച 4.30 മണിക്ക് പള്ളിയുടെ ചുമതലക്കാരൻ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പ്പെട്ടത്. തുടർന്ന് തളിപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പള്ളിയിലെ മുഖ്യ
ഉസ്താദ് താമസ മുറി പൂട്ടിനാട്ടിലേക്ക് പോയിരുന്നു. ഈ
മുറിയുടെ വാതിലിൻ്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

