ആംബുലൻസ് ഓട്ടോയിലിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്കും കാൽനട യാത്രക്കാരനും പരിക്ക്

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളം ഗ്രീൻകോ സൂപ്പർ മാർക്കറ്റിന് മുന്നിൽ ആംബുലൻസ് ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവറായ ഇരിണാവ് ഇല്ലിപ്പുറം സ്വദേശി തോട്ടത്തിൽ രമേശന് (56) പരിക്കേറ്റു. അപകടത്തിനിടയിൽ ഒരു കാൽനട യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. ഹാജി റോഡിൽ നിന്ന് യാത്രക്കാരെ സൂപ്പർ മാർക്കറ്റിന് സമീപം ഇറക്കി തിരികെ ഹാജി റോഡ് ഭാഗത്തേക്ക് പോകുന്നതിനിടെ, പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസ് ഓട്ടോയിൽ ഇടിച്ചത് . ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!