കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന

Kannadiparamba online news
Screenshot

കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്. കോർപറേഷൻ വികസന സമിതി യോഗം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കവേയാണ് വിജിലൻസ് സംഘം പരിശോധന ആരംഭിച്ചത്. വികസന സമിതി യോഗം നടക്കുന്നതിനാൽ മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും കോർപറേഷൻ ഓഫിസിൽ ഉണ്ടായിരുന്നില്ല. സെക്രട്ടറി വിനു സി കുഞ്ഞപ്പന്റെ ഓഫീസിൽ കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതി അർബൻ എക്സ്പേർട്ട് റിൽസിൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം പരിശോധനയുടെ ഭാഗമായി വിളിച്ച് വരുത്തി ചോദ്യം ചെയ്തു വരികയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!