കുറ്റ്യാട്ടൂർ പൊറോളത്ത് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഹോമിയോപ്പതി ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററും പതിനെട്ടാം വാർഡും സംയുക്തമായി പൊറോളം അങ്കണവാടിക്ക് സമീപം മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.

വികസന സമിതി കൺവീനർ ശശീധരൻ അധ്യക്ഷത വഹിച്ചു. മുൻ മെമ്പർമാരായ ടി.ആർ. ചന്ദ്രൻ, എം.സി. പത്മനാഭൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ആശാവർക്കർ ഓമന സ്വാഗതവും അങ്കണവാടി ടീച്ചർ ഗീത നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിന് ഡോ. മുംതാസ് ഉസ്മാൻ എം.എം നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത 50 പേർക്ക് ഫാർമസിസ്റ്റ് അനുശീ മരുന്ന് വിതരണം ചെയ്തു. നോബിൾ ഡയഗ്നോസ്റ്റിക്സിന്റെ സഹകരണത്തോടെ വൈഷ്ണവിയുടെ നേതൃത്വത്തിൽ സൗജന്യ രക്ത പരിശോധനയും (പ്രമേഹം), രക്തസമ്മർദ്ദ പരിശോധനയും നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!