തളിപ്പറമ്പ് അസി.രജിസ്ട്രാർ ഓഫീസിനു മുമ്പിൽ സി ഇ ഒ ധർണ്ണ നടത്തി

Kannadiparamba online news

തളിപ്പറമ്പ്:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കോ:ഓപ്പറേറ്റീവ് എംപ്ലോയിസ് ഓർഗനൈസേഷൻ (സി ഇ ഒ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് അസി.രജിസ്ട്രാർ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.
സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ ഊർജ്ജിതമാക്കുക,
അന്യായമായ ക്ലാസ്സിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കുക,സഹകരണ മേഖലയിൽ മെഡിസെപ് പദ്ധതി ഉടൻ നടപ്പിലാക്കുക,പെൻഷൻ ഇൻസെന്റീവ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സി ഇ ഒ ജില്ലാ പ്രസിഡൻ്റ് അഷ്‌റഫ് മടക്കാട് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എം എ ഖലീൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ നസീർ ചാലാട്,മുസ്‌തഫ പൊന്നമ്പാറ,കെ എസ് റഫീഖ്,പി പി സുബൈർ,ഉനൈസ് എരുവാട്ടി,ഒ പി മുഹമ്മദലി,ഇഖ്ബാൽ വട്ടിയേര,സി പി അൻവർ,കെ എൻ സാലി,ഷാഹിദ നടുവിൽ,എം പി അബൂബക്കർ,ഷാജിർ,ബഷീർ,കെ എം മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!