വീട്ടുചെലവിന് പണം നൽകാത്തതിനെ ചോദ്യം ചെയ്തതിന് മകൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ അമ്മ മരിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: വീട്ടുചെലവിന് പണം നൽകാത്തതിനെ ചോദ്യം ചെയ്തതിന് മകൻ ക്രൂരമായി ആക്രമിച്ച വയോധിക ചികിത്സയിലിരിക്കെ മരിച്ചു. അലവിൽ പള്ളിയാം മൂല ലക്ഷം വീട് കോളനിയിലെ വി. ശാന്ത (88) യാണ് മരിച്ചത്. കണ്ണൂർ ഏ.കെ.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

ഈ മാസം 11-ന് ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു ദാരുണമായ സംഭവം. കസേരയിൽ ഇരിക്കുകയായിരുന്ന മാതാവിനെ മകൻ വി. സജീവന് (58) മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ ശാന്തയെ ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് സജീവനെ കണ്ണൂർ ടൗൺ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

മൃതദേഹം ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി.

ഭർത്താവ്: പരേതനായ രാമൻ.

മക്കൾ: രഞ്ജിനി, സജിനി, സജീവൻ (പ്രതി), സജിത, പരേതനായ ബാലൻ.

മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, അനിൽകുമാർ, പരേതനായ രവീന്ദ്രൻ.


വി. സജീവൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!