കണ്ണൂർ: നിർമ്മാണ സാമഗ്രികളുടെ വിലവർധനവ് മൂലം നിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലെൻസ് ഫെഡിന്റെ (LENSFED) നേതൃത്വത്തിൽ കണ്ണൂർ കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന പ്രസിഡണ്ട് സി.എസ്. വിനോദ് കുമാർ സമരം ഉദ്ഘാടനം ചെയ്തു.
യാതൊരു മാനദണ്ഡവുമില്ലാതെ സിമന്റ്, പൂഴി, ക്വാറി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ദിനംപ്രതി വില വർദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് കാരണം നിർമ്മാണ മേഖല സ്തംഭനാവസ്ഥയിലാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വിനോദ് കുമാർ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എ.സി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. സുബ്രഹ്‌മണ്യൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. വിജയൻ, ആർക്കിടെക്റ്റ് വിപിൻ പി.വി, ട്രേഡ് യൂണിയൻ നേതാക്കളായ സുനിൽ പോള, ടി. മനോഹരൻ, പി. ഗംഗാധരൻ, ജഗത്പ്യാരി വി.സി, കെ. സജിത് കുമാർ, എൻ.എൻ. ജഗേഷ്, സി.കെ. പ്രശാന്ത് കുമാർ, കെ. കമലാക്ഷൻ, എൻ.വി. പ്രഭാകരൻ, എ.എസ്. മാത്യു, എ.കെ. ജയചന്ദ്രൻ, പോള ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

