കണ്ണൂർ: പള്ളിപ്രത്ത് ചാലിൽ മൊട്ട-പി.സി റോഡ് ദേശീയപാതയുടെ അടിപ്പാത നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത്. ചതുപ്പ് നിലത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ മണ്ണിട്ട് ഉയർത്തിയാണ് ദേശീയപാത നിർമ്മിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ചതുപ്പിൽ അശാസ്ത്രീയമായി നിർമ്മിച്ച പാത ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്നാണ് ആക്ഷേപം. പരാതിയെത്തുടർന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ സ്ഥലം സന്ദർശിച്ചു. ദേശീയപാത അധികൃതർ അടിയന്തരമായി അടിപ്പാത പുനർനിർമ്മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്നും കെ. സുധാകരൻ എം.പിയുടെ ഇടപെടലിനെത്തുടർന്നുമാണ് ഇവിടെ അടിപ്പാത അനുവദിച്ചത്. എന്നാൽ നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പണി തടയുമെന്ന മുന്നറിയിപ്പാണ് നാട്ടുകാർ നൽകുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

