പിണറായി: പിണറായി പോലീസ് സ്റ്റേഷനുവേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി കൺവെൻഷൻ സെൻററിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
2018 ജൂൺ 30-ന് പ്രവർത്തനം ആരംഭിച്ച സ്റ്റേഷൻ ഇതുവരെ പരിമിതമായ സൗകര്യങ്ങളുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 803 ചതുരശ്ര മീറ്ററിൽ മൂന്ന് നിലകളിലായാണ് പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. പിണറായി കൺവെൻഷൻ സെന്ററിന് സമീപം ഗ്രാമപ്പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്താണ് നിർമ്മാണം. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ പിണറായി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
വനിതാ ഹെൽപ്പ് ഡെസ്ക്, വിറ്റ്‌നസ് എക്സാമിനേഷൻ മുറി, വിറ്റ്‌നസ് മോണിറ്ററിങ് റൂം, സ്യൂട്ട് റൂം, ലോക്കപ്പുകൾ, വിശ്രമമുറികൾ തുടങ്ങി ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

