വയോധികനെ ആക്രമിച്ച കേസ്; ചേലേരി സ്വദേശി അറസ്റ്റിൽ

Kannadiparamba online news
Screenshot

മയ്യിൽ: വയോധികനെ തടഞ്ഞുവെച്ച് കല്ലെടുത്ത് നെറ്റിയിൽ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ .ചേലേരി അമ്പലത്തിനു സമീപത്തെ കെ.വി. പ്രിയേഷിനെ (39) യാണ് മയ്യിൽ എസ് ഐ കെ. പ്രശോഭ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇക്കഴിഞ്ഞ ഡിസംബർ 8 ന് വൈകുന്നേരം 6.45 മണിക്ക് കമ്പിൽ ടി.സി. ഗെയിറ്റിന് സമീപത്തുവെച്ചായിരുന്നു ആക്രമിച്ചത്. നാറാത്ത് ഓണ പറമ്പിലെ ചിറമ്മൽ ഹൗസിലെ കെ.വി. പവിത്രൻ്റെ (63) ഷർട്ടിൻ്റെ കോളറിൽ പിടിച്ച പ്രതി അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കല്ലുകൊണ്ട് നെറ്റിക്ക്കുത്തി പരിക്കേൽപ്പിക്കുകയും നിലത്തു തള്ളിയിടുകയും ചെയ്തു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. അന്വേഷണത്തിനിടെ പ്രതിയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!