3497 പേർക്ക് സാന്ത്വനമായി ‘സ്‌നേഹിത’; കണ്ണൂരിൽ കുടുംബശ്രീയുടെ കരുതലിന് 9 വയസ്സ്

Kannadiparamba online news
Screenshot

കണ്ണൂർ: അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും 24 മണിക്കൂറും സഹായവും അഭയവും നൽകി കുടുംബശ്രീയുടെ ‘സ്‌നേഹിത’ ജെൻഡർ ഹെൽപ്പ് ഡെസ്‌ക് ജില്ലയിൽ ഒമ്പത് വർഷം പിന്നിടുന്നു. 2017 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച സ്‌നേഹിതയിലൂടെ ഇതുവരെ 3497 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 716 പേർക്ക് അടിയന്തര താൽക്കാലിക അഭയവും 2900 പേർക്ക് കൗൺസലിംഗും നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചു.

2025-26 സാമ്പത്തിക വർഷം മാത്രം 436 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ എ.സി.പി, ഡിവൈ.എസ്.പി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്‌സ്റ്റൻഷൻ സെന്ററുകളിൽ 313 കേസുകൾ എത്തി. ആറളം പുനരധിവാസ മേഖലയിലും സ്‌നേഹിതയുടെ സബ് സെന്റർ സജീവമാണ്.

രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ ഹ്രസ്വകാല താമസ സൗകര്യം സ്‌നേഹിത ഉറപ്പുവരുത്തുന്നുണ്ട്. കൂടാതെ പഞ്ചായത്തുകൾ തോറും 63 ജെൻഡർ റിസോഴ്‌സ് സെന്ററുകളും സ്‌കൂളുകളിൽ ‘സ്‌നേഹിത @ സ്‌കൂൾ’ പദ്ധതിയും പ്രവർത്തിക്കുന്നു. കൗൺസിലിംഗ്, നിയമ-വൈദ്യ സഹായങ്ങൾ എന്നിവയും സൗജന്യമായി ലഭ്യമാണ്.

സഹായത്തിനായി ബന്ധപ്പെടാം: 0497 2721817, 9188939700.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!