നാറാത്ത്/ഓണപ്പറമ്പ്: ചെന്നൈയിൽ നടന്ന ഏഷ്യാ പസഫിക് ഡൗൺ സിൻഡ്രോം സ്പെഷ്യൽ ഒളിമ്പിക്സിൽ (Asia Pacific Down Syndrome Special Olympics) സ്വർണ്ണ മെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ അനിക പ്രകാശിനെ ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു. 25 മീറ്റർ നടത്തത്തിലാണ് അനിക ഒന്നാം സ്ഥാനം നേടിയത്.
ഓണപ്പറമ്പ് കൈരളി വായനശാലയ്ക്ക് സമീപം താമസിക്കുന്ന പ്രകാശിന്റെ മകളാണ് അനിക. അനികയുടെ വസതിയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികൾ എത്തി ഉപഹാരം നൽകി. ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് കനകാലയം, സെക്രട്ടറി പുരുഷോത്തമൻ ചെറുവാക്കര, ജോയിന്റ് സെക്രട്ടറി രമേശൻ ചെറുവാക്കര, ബാബു മണ്ടൂർ, സജിത്ത് ചെറുവാക്കര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

