ഐ.ടി.എം. മയ്യിൽ സിൽവർ ജൂബിലി: ‘ഒഡീഷ്യസ് 2026’ നാഷണൽ മാനേജ്‌മെന്റ് ഫെസ്റ്റ് 16-ന് തുടങ്ങും; ഫെജോയുടെ സ്റ്റേജ് ഷോയും മലേഷ്യൻ പഠനയാത്രയും ആകർഷണങ്ങൾ

Kannadiparamba online news
Screenshot

കണ്ണൂർ: ഉത്തരമലബാറിലെ ആദ്യത്തെ എം.ബി.എ. കോളേജായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മയ്യിൽ (ITM MBA) സ്ഥാപനത്തിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ഒഡീഷ്യസ് 2026’ നാഷണൽ ലെവൽ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16, 17 തീയതികളിലായി നടക്കുന്ന ഫെസ്റ്റിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 16-ന് രാവിലെ 9 മണിക്ക് സ്പോട്ട് രജിസ്ട്രേഷനോടെ മത്സരങ്ങൾ ആരംഭിക്കും. ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, എച്ച്.ആർ. ടീം, മാർക്കറ്റിംഗ് ടീം, ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട്, റീൽസ് നിർമ്മാണം തുടങ്ങി നിരവധി മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അന്ന് രാത്രി 7 മണിക്ക് പ്രശസ്ത റാപ്പർ ഫെജോ നയിക്കുന്ന സ്റ്റേജ് ഷോ നടക്കും. 17-ന് കേരളത്തിലെ 35-ഓളം കോളേജുകൾ മാറ്റുരയ്ക്കുന്ന ഇന്റർ കോളീജിയറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റും നടക്കും.

സിൽവർ ജൂബിലി വർഷത്തിൽ വിദ്യാർത്ഥികൾക്കായി അന്താരാഷ്ട്ര പഠനയാത്രയും സംഘടിപ്പിക്കുന്നുണ്ട്. മാർച്ച് 23 മുതൽ 28 വരെ മലേഷ്യയിലേക്കാണ് യാത്ര. നിർമ്മിത ബുദ്ധി (AI), മാനേജ്‌മെന്റ് രംഗത്തെ പുത്തൻ പ്രവണതകൾ എന്നിവയെക്കുറിച്ച് വിദേശ സർവ്വകലാശാലകളുമായി സഹകരിച്ച് സെമിനാറുകളും പഠന ക്ലാസുകളും നടത്തുമെന്ന് മാനേജർ എം.പി.എ. റഹീം, പ്രിൻസിപ്പൽ ഡോ. പി.വി. ജോസഫ് എന്നിവർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!