പറശ്ശിനിക്കടവിൽ – തിരുവപ്പന ചുവർശില്പം; ഫെബ്രുവരി 23-ന് കൈതപ്രം അനാച്ഛാദനം ചെയ്യും

Kannadiparamba online news
Screenshot

പറശ്ശിനിക്കടവ്: ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവിൽ കേരളത്തിലെ ഏറ്റവും വലുപ്പമേറിയ മുത്തപ്പൻ – തിരുവപ്പന ചുവർശില്പം ഒരുങ്ങുന്നു. പറശ്ശനി ടൂറിസ്റ്റ് ഹോം ഉടമകളായ രമേശൻ, ശശി എന്നിവരുടെ ദീർഘകാലത്തെ ആഗ്രഹമാണ് പ്രശസ്ത ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാകുന്നത്. മുത്തപ്പന്റെ കൈപിടിച്ച് മുന്നോട്ട് നീങ്ങുന്ന തിരുവപ്പനയുടെ രൂപമാണ് ചുവർശില്പമായി ആവിഷ്കരിച്ചിരിക്കുന്നത്.

മൂന്ന് മാസത്തെ കഠിനാധ്വാനത്തിലൂടെയാണ് ശില്പം പൂർത്തിയായത്. ആദ്യം കളിമണ്ണിൽ രൂപപ്പെടുത്തിയ ശില്പം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത ശേഷം ഫൈബറിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. ഒറിജിനൽ ലുക്ക് നൽകാനായി അക്രിലിക് കളറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വിനേഷ്, സുരേഷ്, ഷൈജിത്ത്, ബാലൻ, അഭിജിത്ത്, അർജുൻ എന്നിവർ സഹായികളായി ഉണ്ണി കാനായിക്കൊപ്പം പ്രവർത്തിച്ചു.

ഫെബ്രുവരി 23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ശില്പം അനാച്ഛാദനം ചെയ്യും. പറശ്ശിനിക്കടവിലെത്തുന്ന ഭക്തർക്കും സഞ്ചാരികൾക്കും ഈ ശില്പം ഒരു നയനാന്ദകരമായ കാഴ്ചയായിരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!