ഭരണഘടന നൽകുന്ന പൗരാവകാശമാണ് രാജ്യത്തെ നിലനിർത്തുന്നത് : മൂവാറ്റുപുഴ അഷ്റഫ് മൗലവി

Kannadiparamba online news

അഴീക്കോട് : വ്യത്യസ്ത വിശ്വാസങ്ങൾ കാത്ത് സൂക്ഷിച്ച് കൊണ്ട് സ്വാതന്ത്യ സമരത്തിൽ ഒരുമയോടെ പോരാടി നേടിയ സ്വാതന്ത്ര്യത്തിലൂടെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉണ്ടാക്കിയ ഭരണഘടനയാണ് രാജ്യത്തെ തന്നെ നിലനിർത്തുന്നത് എന്ന് എസ് ഡി പി ഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി. സാതന്ത്ര്യാനന്തരം പൗരന്മാർ ഒറ്റക്കെട്ടായി വളർത്തിയെടുത്തതാണ് രാജ്യത്തിൻ്റെ എല്ലാ ഘട്ടങ്ങളിലെ പുരോഗതികളെന്നും അത് സംരക്ഷിക്കേണ്ടത് അത്യന്ത്യാപേക്ഷിതമാണെന്നും കണ്ണൂർ പുതിയതെരുവിൽ വെച്ച് നടന്ന എസ് ഡി പി ഐ യുടെ “അവകാശ നിഷേധങ്ങൾക്കെതിരെ പൗരാവകാശ റാലിയും പൊതുസമ്മേളനവും” ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം അട്ടിമറിക്കുന്ന ഭരണകൂട നടപടികൾക്കെതിരെ ജനകീയ പ്രതിരോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ സംഘടിപ്പിച്ചത്. എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത് ആശംസ അർപ്പിച്ചു സംസാരിച്ചു . പോഗ്രാം ചെയർമാൻ അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിക്കുകയും, കൺവീനർ സുനീർ പൊയ്ത്തുംകടവ് സ്വാഗതവും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജാബിർ വളപട്ടണം, അമീൻ മാങ്കടവ്, മണ്ഡലം പ്രസിഡന്റ്‌ മാരായ മുഹ്സിൻ തളിപ്പറമ്പ്, നൂറുദ്ധീൻ കല്ല്യാശ്ശേരി, വിമൻ ഇന്ത്യാ മൂവ്മെൻ്റ് മണ്ഡലം പ്രസിഡണ്ട്മാരായ ജസീറ നിസാർ അഴീക്കോട്, നസീബ തളിപ്പറമ്പ്, സൈനബ സുബൈർ കല്യാശ്ശേരി, ശുകൂർ മാങ്കടവ്, മുസ്തഫ തളിപ്പറമ്പ്, ഹാരിസ് മടക്കര ജനപ്രതിനിധികളായ കെ വി മുബ്സീന, ഇ രാജീവൻ, ഫാത്തിമത്തുൽ ഫർഹത്ത് എന്നിവർ സംബന്ധിച്ചു. മുഹ്സിൻ തളിപ്പറമ്പ് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!