ദേശീയ പണിമുടക്ക്: കണ്ണാടിപ്പറമ്പിൽ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനവും പൊതുയോഗവും

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ടൗണിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പണിമുടക്ക് പൂർണ്ണമായ കണ്ണാടിപ്പറമ്പ് മേഖലയിൽ നിരവധി തൊഴിലാളികളാണ് പ്രതിഷേധത്തിൽ അണിനിരന്നത്.

ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് ട്രേഡ് യൂണിയൻ നേതാക്കളായ ബൈജു കോറോത്ത്, രാമചന്ദ്രൻ, ഏലിയൻ പുരുഷോത്തമൻ, അശോകൻ എന്നിവർ നേതൃത്വം നൽകി. ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!