പള്ളിക്കുന്ന് ജയ് ജവാൻ റോഡ് ഉദ്ഘാടനം ചെയ്തു

Kannadiparamba online news
Screenshot

പള്ളിക്കുന്ന് ജയ് ജവാൻ റോഡ് കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ദീപ്‌തി വിനോദ് അധ്യക്ഷയായി. എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചത്.

നേരത്തെ റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പ്രദേശവാസികളും റസിഡൻസ് അസോസിയേഷനും എം.എൽ.എയെ അറിയിച്ചിരുന്നു. തുടർന്ന് എം.എൽ.എയുടെ നിർദേശപ്രകാരം എഞ്ചിനിയറിംഗ് വിഭാഗത്തോട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

പരിപാടിയിൽ കെ രാമചന്ദ്രൻ, ടി കെ ബൽറാം, വി പി വേലായുധൻ, മുൻ കൗൺസിലർ കെ കുഞ്ഞമ്പു, പി കെ ജയകൃഷ്ണൻ, ടി കെ സുരേഷ്, ജയനാരായണൻ, രവി നാരായണൻ, കെ സി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!