വളപട്ടണം : പാപ്പിനിശേരി ചുങ്കത്തിന് സമീപം ബൈക്കിടിച്ച് വസ്ത്രവ്യാപാരി മരിച്ചു. ചുങ്കത്തെ വി.ബി. ടെക്സ് ഉടമ വെള്ളക്കുടിയൻ ബാലൻ (85) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിയോടെ ഷോപ്പ് അടച്ച ശേഷം സൈക്കിളുമായി വീട്ടിലേക്ക് പോകാനൊരുങ്ങവേ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് വീണ് സാരമായി പരിക്കേറ്റ വ്യാപാരിയെ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചു. ചികിത്സക്കിടെ ഇന്ന് പുലർച്ചെ 12.30 മണിയോടെ മരണപ്പെട്ടു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രമേശൻ (വ്യാപാരി ചുങ്കം) ,പവിത്രൻ. മരുമകൾ: സതി. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

