കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർഥി ജില്ലയിൽ നിന്നുള്ള വ്യക്തി തന്നെയാകണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പുറത്തുനിന്നുള്ള വ്യക്തിയെ സ്ഥാനാർഥിയായി പരിഗണിക്കരുതെന്ന നിലപാട് മുസ്ലിം ലീഗ് നേതൃത്വത്തോട് അറിയിച്ചതായി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂരും ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീറും പറഞ്ഞു.
യൂത്ത് ലീഗിന്റെ ഈ അഭിപ്രായം പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചതായും, അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കാൻ അനുയോജ്യരായ വ്യക്തികൾ ജില്ലയിൽ തന്നെ ഉണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

