ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Kannadiparamba online news
Screenshot

തളിപ്പറമ്പ്. മയക്കുമരുന്നു മായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ വീണ്ടും പോലീസ് പിടികൂടി. രാജസ്ഥാൻ കരൗളി ജറ്റ് നഗല സ്വദേശി അഖീൽ ഖാനെ (32) യാണ് തളിപ്പറമ്പ് എസ്.ഐ. കെ.എസ്.നിതിനും സംഘവും റൂറൽ ജില്ലാ പോലീസ് മേധാവി അനുജ്പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 8. 45 മണിയോടെ ധർമ്മ ശാല പറശിനി റോഡ് ജംഗ്ഷനിൽ വെച്ചാണ് 2.0424 ഗ്രാം ബ്രൗൺ ഷുഗറുമായി പ്രതി പോലീസ് പിടിയിലായത്. നേരത്തെ മയക്കുമരുന്നായ ഹെറോയിനുമായി ഇയാളെ തളിപ്പറമ്പ് പോലീസ് പിടികൂടി കേസെടുത്തിരുന്നു. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു, ഡ്രൈവർ രമേശൻ ,ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!