കണ്ണൂർ സർവകലാശാലാ കലോത്സവത്തിൽ പ്രതിഭയുടെ മാറ്റ് തെളിയിച്ച് പയ്യന്നൂർ കോളേജ് വിദ്യാർത്ഥിനി നേഹ രാജേഷ് കലാതിലകമായി. കണ്ടോത്ത് നോർത്ത് സ്വദേശിനിയായ നേഹ, സംഗീതത്തിലും സാഹിത്യ മത്സരങ്ങളിലും ഒരുപോലെ മികവ് പുലർത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
കർണ്ണാടക സംഗീതം, ഉറുദു ഗസൽ, ഉറുദു പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ നേഹ, സംസ്കൃതം പദ്യം ചൊല്ലൽ, ലളിത ഗാനം, കന്നട പദ്യം ചൊല്ലൽ എന്നിവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ ഹിന്ദുസ്ഥാനി സംഗീതത്തിൽ മൂന്നാം സ്ഥാനവും മാപ്പിളപ്പാട്ട് ഗ്രൂപ്പിൽ മികച്ച പ്രകടനവും കാഴ്ചവെച്ചു.
പയ്യന്നൂർ കോളേജിലെ ഒന്നാം വർഷ ഫിസിക്സ് വിദ്യാർത്ഥിനിയാണ്. കണ്ടോത്ത് നോർത്തിലെ കെ.പി. രാജേഷ് – ജസ്ന ദമ്പതികളുടെ മകളാണ് നേഹ. സംഗീത ലോകത്ത് മാത്രമല്ല, സോഷ്യൽ മീഡിയയിലും നേഹ തരംഗമാണ്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള നേഹയുടെ പ്രധാന കണ്ടന്റും സംഗീതം തന്നെയാണ്. സർവകലാശാലാ തലത്തിലെ ഈ വലിയ അംഗീകാരം നേഹയുടെ സംഗീത യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

