കണ്ണൂർ: നിർമ്മാണപ്രവൃത്തി സ്ഥലത്ത് വെച്ച് ജെസിബി അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടം വരുത്തി പരിക്കേൽപ്പിച്ചതിന് ജെസിബി ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. സ്കൈലൈൻ ബിൽഡേഴ്സിൻ്റെ സൂപ്പർവൈസർ പൊതുവാച്ചേരി തലവിൽ താമസിക്കുന്ന കടലായി അവേരയിലെ കെ.രാജീവൻ്റെ (54) പരാതിയിലാണ് കെ.എൽ. 13.എ എൻ. 3303 നമ്പർ ജെസിബി ഡ്രൈവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി27 ന് വൈകുന്നേരം 4 മണിക്ക് ആണ് സംഭവം. പരാതിക്കാരൻ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മേലേ ചൊവ്വയിലെ വർക്ക് സൈറ്റിൽ വെച്ച് ജെസിബിയുടെ മണ്ണ് കോരുന്ന ബക്കറ്റ് അശ്രദ്ധമായി പരാതിക്കാരൻ്റെ വലതുകാലിൽ വെച്ചതിൽ സാരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ പരാതിക്കാരൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

