കണ്ണാടിപ്പറമ്പ്: മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ.പി. ദാമോദരൻ മാസ്റ്ററുടെ ഒൻപതാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു. വാർഡ് പ്രസിഡന്റ് കെ.കെ. കുഞ്ഞിനാരായണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.പി. ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയിലും ദാമോദരൻ മാസ്റ്റർ നൽകിയ വിലപ്പെട്ട സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ, എൻ.കെ. മുസ്തഫ, എ.കെ. ബാലകൃഷ്ണൻ, സത്താർ കലന്തൻ, ടി.വി. അശോകൻ എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

