കുത്തുപറമ്പ്: കൈതേരി പതിനൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. കെ.എസ്.ഇ.ബി കുത്തുപറമ്പ് സെക്ഷനിലെ ഓവർസിയറായ പാച്ചപ്പൊയ്ക സ്വദേശി പി. മധു (53) ആണ് മരിച്ചത്. ഇന്ന് (06/02/2026) ഉച്ചയോടെയാണ് അപകടമുണ്ടായത്.
മധു സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തുപറമ്പ് ഇലക്ട്രിക്കൽ സെക്ഷനിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മധു.
പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

