കണ്ണൂർ: നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശികളായ കെ.വി. റംഷീദ് (26), കെ.വി. റിഷാദ് (28), ചെമ്പിലോട് കോയോട് സ്വദേശി കെ. ഇർഫാൻ (23) എന്നിവരെയാണ് 765 ഗ്രാം എം.ഡി.എം.എയുമായി പോലീസ് സംഘം പിടികൂടിയത്.
കാറിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കണ്ണൂർ കാൾടെക്സിൽ വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിർത്തിയാണ് പോലീസ് പരിശോധന നടത്തിയത്. പിടിയിലായവരിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും.
അന്വേഷണ സംഘം
ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹൻ, എസ്.ഐ. കെ. അനുരൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ്.ഐ. പ്രമോദ്, സിവിൽ പോലീസ് ഓഫീസർമാരായ നിധീഷ്, സനൂപ്, കിരൺ എന്നിവരും ഉണ്ടായിരുന്നു. പ്രതികൾക്ക് ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ വലിയ റാക്കറ്റുകൾ ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

