ഗോത്രവർഗ വിദ്യാർത്ഥികൾക്കായി ത്രിദിന ശില്പശാല; വിസ്മയ പാർക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

Kannadiparamba online news

മയ്യിൽ: ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഗോത്രവർഗ വിദ്യാർത്ഥികളുടെ കൗമാര വിദ്യാഭ്യാസവും നൈപുണ്യ വികസനവും ലക്ഷ്യമിട്ടുള്ള മൂന്നു ദിവസത്തെ റെസിഡൻഷ്യൽ ശില്പശാലയ്ക്ക് തുടക്കമായി. വിസ്മയ പാർക്കിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രവും (ഡയറ്റ്) പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരമ്പരാഗത നൈപുണ്യ വികസനം, ആധുനിക സാങ്കേതിക വിദ്യാ പരിശീലനം, ജീവിത നൈപുണി വികാസം എന്നിവയ്ക്കാണ് ശില്പശാലയിൽ മുൻഗണന നൽകുന്നത്.

ഡയറ്റ് പ്രിൻസിപ്പൽ കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറ്റ് ലക്ചറർമാരായ കെ. ഉണ്ണിക്കൃഷ്ണൻ, ഇ.വി. സന്തോഷ്‌കുമാർ, നൈപുണ്യം കോർഡിനേറ്റർ കെ. രാകേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും ആധുനിക കാലഘട്ടത്തിലെ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനും ശില്പശാല ഏറെ ഉപകാരപ്രദമാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!