നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം; വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു

Kannadiparamba online news

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. സുധീഷ് അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി. ഹസീന വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ പദ്ധതികൾ വിശദീകരിച്ചു. പഞ്ചായത്തിന്റെ വിവിധ വികസന മേഖലകളെ സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപൊയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.പി. മുഹമ്മദ്, ഉഷ പള്ളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. പ്രശാന്ത് മാസ്റ്റർ, കെ. വിഷിജ എന്നിവർ സംസാരിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ അഷ്കർ കണ്ണാടിപ്പറമ്പ്, മെമ്പർമാരായ കബീർ കണ്ണാടിപ്പറമ്പ്, പി. ദാമോദരൻ മാസ്റ്റർ, പി. ബൈജു, പഞ്ചായത്ത് സെക്രട്ടറി എ.ജി. അജിത്കുമാർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും വിദഗ്ധരും ചർച്ചകളിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!