ബസ് പണിമുടക്കിൽ കണ്ണൂർ സ്തംഭിച്ചു; പരിഹാരത്തിനായി ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിക്കുമെന്ന് കളക്ടർ

Kannadiparamba online news
Screenshot

കണ്ണൂർ :തോട്ടട നടാൽ ഒ.കെ യു പി സ്കൂൾ മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന അടിപ്പാത ആവശ്യത്തെ തുടർന്നുണ്ടായ സാഹചര്യങ്ങളെ തുടർന്ന് ജില്ലയിൽ സ്വകാര്യ ബസ് ഉടമകളും, തൊഴിലാളികളും നടത്തിവന്ന ബസ് പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. കണ്ണൂർജില്ലയിലെ വിവിധ മേഖലകളിൽ വളരെ ചുരുക്കം സ്വകാര്യ ബസുകളും കെ എസ്.ആർ.ടി.സി ബസുകളും മാത്രമേ സർവീസ് നടത്തിയുള്ളു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഉൾപ്പെടെ പലയിടങ്ങളും നിശ്ചലമായി കണ്ണൂർ നഗരത്തിൽ ജന തിരക്കും വളരെ കുറവായിരുന്നു.

വിദ്യാർത്ഥികൾ, തൊഴിലാളികൾ. രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ പാടുപെടേണ്ടിവന്നു. ഒ.കെ യു പി സ്കൂൾഅടിപ്പാത ആവശ്യവുമായി ബന്ധപ്പെട്ട് പലതവണ അപേക്ഷകളും, സമരങ്ങളും നടന്നിട്ടും വിഷയത്തിൽ പ്രവർത്തനക്രമങ്ങളോ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമാണ് പ്രതിഷേധത്തിന് കാരണമായത്. പ്രശ്‌നത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ജനജീവിതം തടസ്സപ്പെടുന്ന ഈ സാഹചര്യം ഉടൻ പരിഹരിക്കുമെന്ന് ജില്ലാകലക്ടർ അരുൺ കെ വിജയൻ വാർത്താ കുറിപ്പിൽ അറിയിച്ചു.
ജനജീവിതം സ്തംഭനാവസ്ഥയിലാകുകയും സമയബന്ധിതമായ തീരുമാനങ്ങളില്ലെന്ന വ്യക്തമായ
സാഹചര്യത്തിൽ, ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഉടമ തൊഴിലാളി സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് അടിയന്തരമായി ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്ത് പ്രശ്‌നത്തിന് പരിഹാര മാർഗം കണ്ടെത്തും. ഇ തിന്റെ അടിസ്ഥാനത്തിൽ പണിമുടക്ക് അടിയന്തരമായി അവസാനിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!