യു.ഡി.എഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യം; അഴീക്കോട് മണ്ഡലം വാഹന പ്രചാരണ യാത്രയ്ക്ക് മാങ്കടവിൽ തുടക്കം

Kannadiparamba online news

മാങ്കടവ്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്. കൊള്ളരുതായ്മകൾ ഇഷ്ടപ്പെടുന്നവരല്ലാതെ സംതൃപ്തരായ ഒരു വിഭാഗത്തെ പോലും ഇടതുഭരണത്തിന് കീഴിൽ സംസ്ഥാനത്ത് കാണാൻ ആവില്ലെന്ന് ഡിസിസി പ്രസിഡണ്ട് പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന
പുതു യുഗ യാത്രയുടെ പ്രചരണാർത്ഥം യുഡിഎഫ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ യാത്ര
മാങ്കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ .മാർട്ടിൻ ജോർജ്. ജാഫർ മാങ്കടവ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ട്രഷറർ കെ പ്രമോദ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി ജയകൃഷ്ണൻ, ടികെ അജിത്, ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. ബിജു ഉമ്മർ,കാട്ടാമ്പള്ളി രാമചന്ദ്രൻ, കല്ലിക്കോടൻ രാകേഷ്, വട്ടക്കണ്ടി അഹമ്മദ്
കെ.കെ. സിനാജ്, കെ.സന്തോഷ് , സിപി റെഷീദ്
കെ രവീന്ദ്രൻ, പി രാജൻ, വി.കെ. അസ്കർ കണ്ണാടി പറമ്പ്
,പിവി രാമചന്ദ്രൻ, കെ.പി മൈമൂനത്ത്, സിപി റഷീദ് തുടങ്ങിയവർ സംസാരിച്ചു. പൂതപ്പാറയിൽ വാഹന യാത്രയുടെ സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി 7ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ പുതു യുഗയാത്രയ്ക്ക് കണ്ണൂർ, ധർമ്മടം, അഴീക്കോട് നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ സ്വീകരണം നൽകും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!