മയ്യിൽ: വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി മുറ്റത്തിരുന്ന ചെരിപ്പ് കത്തികൊണ്ട് മുറിച്ച് നാശനഷ്ടം വരുത്തിയെന്ന പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. ചെറുപഴശ്ശി കഡൂർ സ്വദേശി യുടെ പരാതിയിലാണ് അയൽവാസിക്കെതിരെ പോലീസ് നടപടിയെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ 24-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറിയ പ്രതി മുറ്റത്തുണ്ടായിരുന്ന ചെരിപ്പ് കത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഏകദേശം 800 രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

