വനിതാ ശാക്തീകരണം ലക്ഷ്യം; നാറാത്ത് ഗ്രാമപഞ്ചായത്തിൽ ടൈലറിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Anees kannadiparamba

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ സംരംഭമായ ടൈലറിങ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഒന്നാം വാർഡിൽ സജ്ജമാക്കിയ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് നിർവ്വഹിച്ചു. വനിതകളുടെ സാമ്പത്തിക ഭദ്രതയും സ്വയം പര്യാപ്തതയും ഉറപ്പുവരുത്തുന്നതിനാണ് പഞ്ചായത്ത് ഇത്തരം തൊഴിൽ സംരംഭങ്ങൾക്ക് മുൻഗണന നൽകുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് പി. അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ടി. ലീല, നൗഫൽ പുലൂപ്പി എന്നിവരും മറ്റ് തദ്ദേശ സ്വയംഭരണ പ്രതിനിധികളും പങ്കെടുത്തു. കൂടുതൽ വനിതകൾക്ക് തൊഴിൽ മേഖലയിലേക്ക് കടന്നുവരാൻ ഇത്തരം സംരംഭങ്ങൾ പ്രചോദനമാകുമെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!