പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ

Kannadiparamba online news

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ-2024ന്റെ ഭാഗമായി നവംബർ 25, 26, ഡിസംബർ രണ്ട്, മൂന്ന് തീയതികൾ സ്പെഷ്യൽ ക്യാമ്പയിൻ ദിവസങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.  ഈ സാഹചര്യത്തിൽ 2024 ജനുവരി ഒന്നിന് 18  വയസ് പൂർത്തിയായവർക്ക് വോട്ട് ചേർക്കാനും 17 വയസ്സ് പൂർത്തിയായവർക്ക് മുൻകൂറായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും അപേക്ഷ നൽകാമെന്ന് ഇആർഒ കണ്ണൂർ തഹസിൽദാർ അറിയിച്ചു. കണ്ണൂർ താലൂക്കിന് കീഴിലുള്ള കല്ല്യാശ്ശേരി, അഴീക്കോട്, കണ്ണൂർ, ധർമ്മടം മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന എല്ലാ ബൂത്തുകളിലു ക്യാമ്പുകൾ നടത്തി ബി എൽ ഒ മാർ പേര് ചേർക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കും.  ഈ തീയതികളിൽ എല്ലാ വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസും തുറന്ന് പ്രവർത്തിക്കും.  അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന രേഖ, പാസ്പോർട്ട് സൈസ് കളർഫോട്ടോ, താമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്) എന്നിവയുടെ പകർപ്പുകൾ കരുതണം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!