മയ്യിൽ: നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് കോറളായി നമസ്കാരപ്പള്ളി- വിഷ്ണുമൂർത്തി ക്ഷേത്രം- വയൽ വലിയ തോട് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. കണ്ണൂർ കോർപ്പറേഷൻ മേയർ പി.പി. ഇന്ദിര റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ. സുധാകരൻ എം.പി., പി.വി. അബ്ദുൾ വഹാബ് എം.പി. എന്നിവരുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ചടങ്ങിൽ മുഖ്യാതിഥിയായി. വികസന കാര്യങ്ങളിൽ ജനപ്രതിനിധികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ റോഡെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേയർ പറഞ്ഞു. പഞ്ചായത്തംഗം ജിനീഷ് ചാപ്പാടി, ജില്ലാ പഞ്ചായത്തംഗം മോഹനൻ മൂത്തേടത്ത്, ടി.വി. അസ്സൈനാർ, പി.പി. മമ്മു, ഡി.സി.സി. അംഗം അഡ്വ. കെ.സി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് സി.എച്ച്. മൊയ്തീൻകുട്ടി, എ.കെ. കുഞ്ഞഹമ്മദ് കുട്ടി, യു.പി. അബ്ദുൾ മജീദ്, കെ.സി. ഷാഫി, ഒ. ഗോപാലൻ, കെ. ജുബൈർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

