കണ്ണൂർ. മയക്കുമരുന്ന് കേസിൽഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. അഴീക്കോട് മൂന്നു നിരത്ത് സ്വദേശി സുബൈദ മഹലിലെ എം.റെനീസിനെ (26)യാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 11.30 മണിയോടെയാണ് പ്രതി പോലീസ് പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.കഴിഞ്ഞ മാസം 10.49 ഗ്രാം മാരക ലഹരിമരുന്നായഎംഡി എം എ പിടികൂടിയ കേസിൽ ഓടി രക്ഷപ്പെട്ട മൂന്നാം പ്രതിയാണ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

