തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു: മഹിളാ കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Kannadiparamba online news

കണ്ണൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കെ.പി.സി.സി മെമ്പറും മുൻ മേയറുമായ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് വെട്ടിമാറ്റുകയും വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിലൂടെ പാവപ്പെട്ടവരുടെ ഏക വരുമാനമാർഗ്ഗമാണ് ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഹാജർ സംവിധാനവും വേതന വിതരണത്തിലെ അപാകതകളും തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കപ്പെടാൻ കാരണമാകുന്നു. കാർഷിക സീസണുകളിൽ പ്രവൃത്തി ഒഴിവാക്കുന്നത് സാധാരണ കുടുംബങ്ങളെ പട്ടിണിയിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ അമൃത രാമകൃഷ്ണൻ, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, നേതാക്കളായ ഉഷ അരവിന്ദ്, ധനലക്ഷ്മി പി.വി, പുഷ്പ തറമ്മൽ, ചഞ്ചലാക്ഷി എം.വി, ഉഷാകുമാരി കെ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!