പഴയങ്ങാടി: മൊറാഴ ഒഴക്രോം തൃക്കോൽ ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ വൻ മാലമോഷണം. ക്ഷേത്ര ദർശനത്തിനെത്തിയ നാല് സ്ത്രീകളുടെ രണ്ടര പവൻ മുതൽ മൂന്ന് പവൻ വരെ തൂക്കം വരുന്ന മാലകളാണ് മോഷണം പോയത്. ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിനിടെയുണ്ടായ തിരക്ക് മുതലെടുത്താണ് മോഷണസംഘം സ്വർണ്ണമാലകൾ കവർന്നത്.
മൊറാഴ, ഒഴക്രോം, കുട്ടഞ്ചേരി, വെള്ളിക്കീൽ എന്നീ ഭാഗങ്ങളിൽ നിന്നെത്തിയ വയോധികരായ സ്ത്രീകളാണ് കവർച്ചക്കിരയായത്. തിരക്കിനിടയിൽ അതിവിദഗ്ദ്ധമായി മാല കവർന്ന മോഷ്ടാക്കൾ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. മോഷണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം സ്ത്രീകൾ അറിയുന്നത്. ഉടൻ തന്നെ കണ്ണപുരം പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. ഉത്സവ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശികളായ സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

