ബമ്മണാച്ചേരി വയലിൽ വീണ്ടും കതിരണിയും; കൃഷി വകുപ്പ് സംഘം പാടശേഖരം സന്ദർശിച്ചു

Kannadiparamba online news

മയ്യിൽ: കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ ഒരുങ്ങുന്ന ബമ്മണാച്ചേരി പാടശേഖരത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. കുറ്റിക്കാടുകൾ മൂടി തരിശായി കിടക്കുന്ന പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കുന്നതിനായുള്ള സാധ്യതകൾ സംഘം വിലയിരുത്തി. ജില്ലാ കൃഷി ഡയറക്ടറുടെ നിർദ്ദേശാനുസരണം മയ്യിൽ കൃഷി ഓഫീസർ കിസിയ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

ദേശീയ കാർഷിക വികസന പദ്ധതിയായ ‘രാഷ്ട്രീയ കൃഷി വികാസ് യോജന’യിലൂടെ (RKVY) അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ആലോചന. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. ഇതിനായുള്ള വിശദമായ പഠനം നടത്തി ശുപാർശ നൽകുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

പഴയകാലത്തെ ഇരുവിള കൃഷിയും പച്ചക്കറി പാടങ്ങളും ഓർത്തെടുത്ത് 85-കാരി പൂരക്കൊട്ടാരത്തിൽ ദേവിയമ്മയും കർഷകൻ കെ.പി. ബാലകൃഷ്ണൻ നമ്പ്യാരും ആവേശം പങ്കുവെച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ബാലകൃഷ്ണൻ, പാടശേഖര സെക്രട്ടറി നെക്കോത്ത് പത്മനാഭൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ. അശോക് കുമാർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!