കണ്ണാടിപ്പറമ്പ്:ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമായ,വി.യു മമ്മൂട്ടി ഹാജി സ്മാരക സ്റ്റുഡിയോ സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ദാറുൽ ഹസനാത്ത് മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും പണ്ഡിതരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ സ്റ്റുഡിയോയിൽ വീഡിയോ റെക്കോർഡിംഗ്,ഓഡിയോ റെക്കോർഡിംഗ്,ഓൺലൈൻ ക്ലാസുകൾ,മത-സാംസ്കാരിക പരിപാടികളുടെ ചിത്രീകരണം എന്നിവർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതികമായി ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് മീഡിയാ രംഗത്തെ പരിചയം നൽകുന്നതിനും ഈ സ്റ്റുഡിയോ ഉപകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സ്ഥാപനം നേതൃത്വം നൽകുന്ന വിദ്യാഭ്യാസ-സാംസ്കാരിക വളർച്ചയ്ക്ക് പുതിയ ഊർജ്ജം നൽകുന്ന പദ്ധതിയായി വി.യു. മമ്മൂട്ടി ഹാജി സ്മാരക സ്റ്റുഡിയോ മാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സയ്യിദ് അലി ബാഅലവി തങ്ങൾ,കെ എൻ മുസ്തഫ,അബ്ദുൽ ഖാദിർ ഹാജി എടയന്നൂർ,എം മൊയ്തീൻ ഹാജി കമ്പിൽ,പി പി ജമാൽ,ബശീർ എടാട്ട്,ഷൗക്കത്ത് മാതോടം, ഈസാ പള്ളിപ്പറമ്പ്,ടി പി ആലി ഹാജി,സി കെ മൊയ്തീൻ,,ബനിയാസ് അബ്ദുല്ല,മുസ്തഫ ഹാജി പുതിയതെരു, എം ഷമീർ അഞ്ചരക്കണ്ടി, കെ.പിഅബൂബക്കർ ഹാജി സംബന്ധിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

