കണ്ണൂർ: അലുമിനിയം ഫാബ്രിക്കേഷൻ ഉൽപ്പന്നങ്ങളുടെ ക്രമാതീതമായ വിലവർധനയിൽ പ്രതിഷേധിച്ച് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ (അൽക്ക) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. നിർമ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ്ണ അൽക്ക സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. സന്തോഷ് കുമാർ കാസർകോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. രാജേഷ് അധ്യക്ഷത വഹിച്ചു.
പ്രതിഷേധ യോഗത്തിൽ രാജീവൻ കണ്ണാടിപ്പറമ്പിൽ, പി.പി. സുധാകരൻ, ഏകനാഥ് പുത്തൻക്കുടി, പി.കെ. അഭയദേവ്, ഗണേഷ് പള്ളൂർ, ടി.കെ. രജിൻ, സുമേഷ് ചെറുപുഴ, പി. മൂസാൻ, എം.സി. പ്രകാശൻ, നന്ദകുമാർ പൂനംകോട് തുടങ്ങിയവർ സംസാരിച്ചു. മേഖലയിലെ തൊഴിലാളികളും കരാറുകാരും പ്രതിഷേധത്തിൽ അണിനിരന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

