പാപ്പിനിശ്ശേരി: മൂന്നുപെറ്റുമ്മ പള്ളി (കാട്ടിലെപ്പള്ളി) ഉറൂസിന് നാളെ തുടക്കം; പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

Kannadiparamba online news
Screenshot

പാപ്പിനിശ്ശേരി: പ്രശസ്തമായ പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി (കാട്ടിലെപ്പള്ളി) ഉറൂസ് ആഘോഷങ്ങൾക്ക് നാളെ (ജനുവരി 23, വെള്ളി) തുടക്കമാകും. ജുമുഅ നമസ്കാരത്തിന് ശേഷം പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. എ.കെ. അബ്ദുൽ ബാഖി അധ്യക്ഷത വഹിക്കും. വൈകുന്നേരം 7.30-ന് നടക്കുന്ന മജ്ലിസുന്നൂറിന് ഹൈദ്രോസ് ബാഖവി നേതൃത്വം നൽകും.

നാല് ദിവസങ്ങളിലായി വിപുലമായ പരിപാടികളാണ് ഉറൂസിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്:

• ജനുവരി 24 (ശനി): വൈകുന്നേരം 7.30-ന് ദഫ് പ്രദർശനം, തുടർന്ന് ബുർദ മജ്ലിസ്.

• ജനുവരി 25 (ഞായർ): വൈകുന്നേരം 7.30-ന് മൻസൂർ പുത്തനത്താണി ടീം അവതരിപ്പിക്കുന്ന ഇശ്‌ഖ് മജ്ലിസ്.

• ജനുവരി 26 (തിങ്കൾ): സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം കെ. മുഹമ്മദ് ശരീഫ് ബാഖവി ഉദ്ഘാടനം ചെയ്യും. അസ്ലം തങ്ങൾ അൽമസ്‌ഹൂർ അധ്യക്ഷത വഹിക്കും. യൂസഫ് ബാഖവി മുറയൂർ മുഖ്യപ്രഭാഷണം നടത്തും. അബ്ദുൽ ഫത്താഹ് ദാരിമിയുടെ നേതൃത്വത്തിലുള്ള ദിക്ർ-ദുആ മജ്ലിസോടെ ഉറൂസ് സമാപിക്കും.

ഉറൂസിനെത്തുന്ന വിശ്വാസികൾക്കായി പള്ളി പരിസരത്ത് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!