വളപട്ടണം : രാത്രിയിൽ വീട്ടുപറമ്പിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയതിന് അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. വീട്ടുടമപാപ്പിനിശേരി മാങ്കടവിലെ സുബൈദാസിൽ കെ.അഷറഫ് (61), തൊഴി ലാളികളായതമിഴ്നാട് സേലം പഴനിയാം പുരി ആറ്റൂർതലോക് അളകാപുരത്തെ വിഷ്ണു (23), പേരാം മ്പല്ലൂരിലെ ഇളവരശൻ (32), ശക്തിവേൽ (24), പയനന്തൂരിലെ സത്യശീലൻ (29) എന്നിവരെയാണ് എസ്.ഐ.പി.മധുസൂദനനും സംഘവും പിടികൂടി കേസെടുത്തത്. ഇന്നലെ രാത്രി 11.50 മണിയോടെ യാണ് സംഭവം. മാങ്കടവ് കുന്നുംപുറം കരക്കാട്ട് റോഡിലുള്ള പ്രതിയുടെ വീട്ടു പറമ്പിൽ നിന്നു റോഡിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

